പുള്ളിമാൻ ചത്ത നിലയിൽ

Wednesday 05 April 2023 12:08 AM IST
A

ചാരുംമൂട് : പാലമേൽ ഗ്രാമ പഞ്ചായത്തിലെ പുലിക്കുന്ന് മലയുടെ അടിവാരത്ത് പുള്ളിമാനിനെ ചത്ത് ജീർണ്ണിച്ചനിലയിൽ കണ്ടെത്തി. ജഡത്തിന്.രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു. പഞ്ചായത്തംഗം മിനി രാജു വിവരം അറിയിച്ചതോടെ പ്രസിഡന്റ് ബി.വിനോദ് ഫേറ്റസ്റ്റ് ഡിവിഷനുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് റാന്നി കരികുളം ഫോറസ്റ്റ് ഡിവിഷനിൽ നിന്നും ഉദ്യോഗസ്ഥരും പാലമേൽ പഞ്ചായത്ത് വെറ്റിനറി ഡോക്ടർ കെ.എസ്. ഷിബുവും സ്ഥലത്തെത്തി. പോസ്റ്റുമോർട്ടം നടത്തിയ ശേഷം ജഡം മറവു ചെയ്തു. 6 വയസ് പ്രായം തോന്നിക്കുന്ന ആൺ മാനിന്റെ ഉദരത്തിൽ പ്ലാസ്റ്റിക്കിന്റെ അംശങ്ങൾ കണ്ടെത്തിയതായും ഇതാണ് മരണകാരണമെന്നും ഡോ.ഷിബു പറഞ്ഞു.

കഴിഞ്ഞ അഞ്ചു മാസത്തോളമായി ഇവിടെ മാനുകളെ കാണാറുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു. കാട്ടുപന്നികളുടെ ശല്യം ഏറെയുള്ള ഇവിടെ മ്ലാവ്, മുള്ളൻ പന്നി,മയിൽ എന്നിവയെയും കാണാറുണ്ട്.