വാർഷിക ആഘോഷവും യാത്രയയപ്പും

Tuesday 04 April 2023 10:10 PM IST

പയ്യാവൂർ: പയ്യാവൂർ ചാമക്കാൽ ശ്രീനാരായണ യു.പി.സ്‌കൂൾ 41ാമത് വാർഷിക ആഘോഷവും യാത്രയയപ്പും . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് സാജു സേവിയർ ഉദ്ഘാടനം ചെയ്തു പി.എം.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു എസ്.എൻ.ഡി.പി യോഗം ഇരിട്ടി യൂണിയൻ സെക്രട്ടറി പി.എൻ.ബാബു ,പി.കെ.ഗിരീഷ് മോഹൻ , കെ.ആർ. മോഹൻ മാസ്റ്റർ, കെ.എൻ.ദേവി കുട്ടി , പ്രഭാവതി പുളിമൂട്ടിൽ , ബിജുമോൻ, എസ്.എൻ.ഡി.പി യോഗം പയ്യാവൂർ ശാഖാ സെക്രട്ടറി ജീജം ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ഷീജ സ്വാഗതവും സ്‌കൂളിൽ നിന്നും റിട്ടയർ ആകുന്ന ടി.അബ്ദുൽ ഖാദർ മറുപടി പ്രസംഗം നടത്തി.