നിദ ഫാത്തിമയുടെ ദുരൂഹ മരണം : ആക്ഷൻ കൗൺസിൽ സമരരംഗത്തേക്ക്

Wednesday 05 April 2023 12:10 AM IST
നിദ ഫാത്തിമ

അമ്പലപ്പുഴ : നിദാ ഫാത്തിമയുടെ മരണത്തിനുത്തരവാദിളെ നിയമത്തിനു മുന്നിലെത്തിക്കുന്നതിനും, കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനും സർക്കാർ തയ്യാറാകണമെന്ന് വിവിധ രാഷ്ട്രീയ മത,സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. കേരളത്തിനു വേണ്ടി സൈക്കിൾ പോളോയിൽ മത്സരിക്കാൻ നാഗ്പൂരിലെത്തിയപ്പോൾ ഛർദ്ദി​യെത്തുടർന്ന് ആശുപത്രി​യി​ൽ ചി​കി​ത്സ തേടി​യപ്പോൾ കുത്തി​വയ്പി​നെത്തുടർന്നാണ് നിദാ ഫാത്തിമ മരിച്ചത്.

മരണം സംഭവിച്ച് മൂന്നു മാസം പിന്നിട്ടിട്ടും ഫോറൻസിക് ലാബ് റിപ്പോർട്ട് ലഭ്യമാകുകയോ എഫ് .ഐ. ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയോ ചെയ്തിട്ടില്ല. കുടുംബത്തിന് നൽകിയ ഉറപ്പുകൾ സർക്കാർപാലിക്കാത്ത സാഹചര്യത്തിൽ നിദാ ഫാത്തിമയ്ക്ക് നീതി നൽകണമെന്ന ആവശ്യവുമായി ജസ്റ്റിസ് ഫോർ നിദ ഫാത്തിമയെന്ന പേരിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമര പരിപാടികൾക്ക് രൂപം നൽകുവാൻ നേതാക്കളുടെ കൂട്ടായ്മ തീരുമാനിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചയാത്തംഗം യു. എം. കബീർ ചെയർമാനായും ,അഡ്വ: അൽത്താഫ് സുബൈർ ജനറൽ കൺവീനറായും, സുനീർ വണ്ടാനം ട്രഷററായും കമ്മിറ്റി രൂപീകരിച്ചു. വൈസ് ചെയർമാൻമാരായി അഡ്വ. പ്രദീപ് കൂട്ടാല , എം.എച്ച് .ഉവൈസ് , സജിമോൻ ,ജിതിൻ രാജ്, എ.നൗഷാദ് എന്നീവരെയും കൺവീനർമാരായി യാസിർ തുണ്ടിൽ, റഷീദ് കോലേഴം, കെ എം മിഥിലാജ് ,ഹാഷിം വണ്ടാനം, സിയാദുദീൻ ലബ്ബ തുടങ്ങിയവരെയും തിരഞ്ഞെടുത്തു. നാസർ ആറാട്ടുപുഴ , ഡി.എസ്.സദറുദ്ധീൻ , സൈഫ് മോറീസ്, ഷുക്കൂർ മോറിസ് , ഫഹദ് റഹ്മാൻ ,സാജിദ്, മുനീർ മുസ്‌ലിയാർ,മുഹമ്മദ് ഹിലാൽ ഹുദവി, ഇക്ബാൽ, മുഹമ്മദ് കബീർ, എ. ജസീർ , അബ്ദുൽ ഷുക്കൂർ ,ഷാഹുൽ ഹമീദ്, നിദാ ഫാത്തിമയുടെ പിതാവ് എം. ശിഹാബുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.