തച്ചങ്ങാട് ബാലകൃഷ്ണൻ അനുസ്മരണം

Tuesday 04 April 2023 10:12 PM IST

തച്ചങ്ങാട്: ജില്ലാ കോൺഗ്രസ് നേതാവായിരുന്ന തച്ചങ്ങാട് ബാലകൃഷ്ണൻ അനുസ്മരണം കെ.പി.സി സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. മികച്ച പൊതുപ്രവർത്തകനുള്ള പുരസ്‌കാരം മുതിർന്ന കോൺഗ്രസ് നേതാവ് കെ.മൊയ്തീൻ കുട്ടി ഹാജിക്ക് ആര്യാടൻ ഷൗക്കത്ത് സമ്മാനിച്ചു.സംഘാടക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു.ഡി.സി സി പ്രസിഡന്റ് പി.കെ.ഫൈസൽ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.സി സി മെമ്പർമാരായ ഹക്കീം കുന്നിൽ, ബാലകൃഷ്ണൻ പെരിയ, ഡി.സി സി ജനറൽ സെക്രട്ടറിമാരായ വിനോദ് കുമാർ പള്ളയിൽ വീട്, അഡ്വ.പി.വി.സുരേഷ്, ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജൻ പെരിയ, സാജിദ് മൗവ്വൽ, എം.പി.എം.ഷാഫി, ചന്ദ്രൻ തച്ചങ്ങാട്, മഹേഷ് തച്ചങ്ങാട്, വി.വി.കൃഷ്ണൻ, സംസ്‌ക്കാര സാഹിതി ജില്ലാ ചെയർമാൻ രാഘവൻകുളങ്ങര, കൺവീനർ ദിനേശൻ മൂലക്കണ്ടം എന്നിവർ സംസാരിച്ചു.