അവധിക്കാല ചിത്രകലാ പഠനക്ലാസ്
Wednesday 05 April 2023 1:11 AM IST
ചേർത്തല:ആർട്ടിസ്റ്റ് എൻ.ഗോപാലകൃഷ്ണൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള അവധിക്കാല ചിത്രകലാ പഠനക്ലാസ് ആരംഭിച്ചു.ചേർത്തല ഗീതാ സ്‌കൂൾ ഓഫ് ആർട്സിൽ ചേർന്ന ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗ്ഗവൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ.ആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.ആർട്ടിസ്റ്റ് പി.ജി.ഗോപകുമാർ,ഡോ.തോമസ് വി.പുളിക്കൻ, ടി.വി.ഹരികമാർ കണിച്ചുകുളങ്ങര,ആശ്രമം ചെല്ലപ്പൻ,വിജയലക്ഷ്മി ടീച്ചർ,ഷാജി മഞ്ജരി,സിബുവെച്ചൂർ,കെ.സി. ചക്രപാണി,സുമ നടേശൻ എന്നിവർ സംസാരിച്ചു.