മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബസ് മറിഞ്ഞു

Wednesday 05 April 2023 12:12 AM IST
ചന്തിരൂരിൽ വാഹനാപകടത്തിൽപ്പെട്ട മൽപരിക്കേറ്റ മത്സ്യത്തൊഴിലാളികളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ

നിരവധി പേർക്ക് പരിക്ക്

അമ്പലപ്പുഴ: മത്സ്യബന്ധനത്തിനായി പുന്നപ്രയിൽ നിന്ന് ഫോർട്ടുകൊച്ചിയിലേക്കു പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ ചന്തിരൂർ തൈക്കാവിന് സമീപം

ഇന്നലെ പുലർച്ചെയായിരുന്നു അപകടം.

45 മത്സ്യത്തൊഴിലാളികളാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ പുന്നപ്ര കോയിപ്പറമ്പിൽ ഷാജി (57), അറക്കൽ ആന്റണി (61), ആറാട്ടുകുളം ജോർജ് (52), ആഞ്ഞിലിപ്പറമ്പിൽ ജോസഫ് തോമസ് (53), മണ്ണാംപറമ്പിൽ ബെന്നി (54), അറക്കൽ ജോസഫ് (42), കുരിശുപറമ്പിൽ ബിജു (46), മണ്ണാമ്പറമ്പിൽ പോൾ ( 52 ), കോഴിക്കാരൻ വീട്ടിൽ സോണി (46), അഴിയകത്ത് സേവ്യർ (62), കറുകപ്പറമ്പിൽ മാർട്ടിൻ (54), കെ.ജെ.റോയി, സെബാസ്റ്റ്യൻ (54), അറയ്ക്കൽ ഫേബിയോ സുനിച്ചൻ (16), പുത്തൻപുരക്കൽ തോംസൺ (54), കറുകപ്പറമ്പിൽ ജെയിംസ് (66), പുത്തൻപുരയ്ക്കൽ ബൈജു (58), അറയ്ക്കൽ അലോഷ്യസ് (52), മണ്ണാപ്പറമ്പിൽ ജസ്റ്റിൻ (55), കാക്കരിയിൽ വർഗീസ് (67), പുതുവലിൽ ബിനു (42), പള്ളിക്കൽ തോമസ് (64), അഴിയകത്ത് ജോൺ ജോസഫ് (50), പുത്തൻപുരയ്ക്കൽ ആന്റണി (47), അറക്കൽ ക്ലീറ്റസ് (64), കാട്ടുപറമ്പിൽ സജി ജോർജ് (42), എറശേരിൽ യേശുദാസ് (62), പുളിക്കീഴിൽ ജെയിംസ് (62), അറയ്ക്കൽ തങ്കച്ചൻ (62), നീർക്കുന്നം പുതുവലിൽ ജീവൻ (39), പുന്നപ്ര പോളേത്തയ്യിൽ അനീഷ് (41), പുന്നപ്ര പള്ളിപ്പറമ്പിൽ ഷിബു (52), കറുകപ്പറമ്പിൽ ഫ്രാങ്ക്ളിൻ (51), പുന്നപ്ര സ്വദേശി സുനിൽ (42) എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടേയും, കൈയ്ക്കും, കാലിനും തലക്കുമാണ് പരിക്ക്.