പെൻഷൻകാർ ധർണ നടത്തി

Tuesday 04 April 2023 10:14 PM IST

കാഞ്ഞങ്ങാട്: പെൻഷൻ പരിഷ്‌കരണ ശമ്പള പരിഷ്‌ക്കരണ ക്ഷാമാശ്വാസ കുടിശികകൾ ഉടൻ അനുവദിക്കുക. മെഡി സെപ്പ് പദ്ധതിയിലെ പോരായ്മകൾ പരിഹരിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹൊസ്ദുർഗ് സബ് ട്രഷറിക്ക് മുന്നിൽ കൂട്ട ധർണ്ണ സംഘടിപ്പിച്ചു. സി.പി.ഐ. ജില്ലാ സെക്രട്ടറി സി പി.ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.എസ്.രാജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം രവീന്ദ്രൻ മാണിയാട്ട്, ജില്ലാ സെക്രട്ടറി കെ.എ.ഷിജോ, പി.ജയൻ, എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.കുഞ്ഞിക്കണ്ണൻ നായർ സ്വാഗതവും ജില്ലാ ട്രഷറർ പി.പി.നാരായണൻ നന്ദിയും പറഞ്ഞു.