നെറ്റും ബോളും കൈമാറി

Wednesday 05 April 2023 12:13 AM IST

ആലപ്പുഴ: മന്നത്ത് വാർഡിൽ മലർവാടി ആർട്‌സ് ആൻഡ് സ്‌പോർട്സ് ക്ലബിന്റെ, പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വോളിബാൾ കോർട്ടിന്റെയും സമ്മർ ക്യാമ്പിന്റെയും ഉദ്ഘാടന വേളയിൽ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ വോളിബാൾ ടീമായ കൊച്ചി ബ്ലൂ സ്പൈക്കേഴ്‌സിന്റെ പ്രതിനിധി മുന്ന പണിക്കർ കുട്ടികൾക്കായി നെറ്റും ബോളും നൽകി. എ.എം.ആരിഫ് എം.പി ഇവ ഏറ്റുവാങ്ങി. ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ.ജയരാജ്, സംസ്ഥാന വോളിബാൾ അസോസിയേഷൻ വൈസ് പ്രഡിഡന്റ് ബിജു രാജ്, ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു എന്നിവർ പങ്കെടുത്തു.