ജില്ലയിലെ ബാങ്കുകൾ 13012 കോടി വായ്പ നൽകി

Tuesday 04 April 2023 10:42 PM IST
ബാങ്കുകൾ

ആലപ്പുഴ: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളിൽ ജില്ലയിലെ ബാങ്കുകൾ 13,012 കോടി രൂപ വായ്പ ഇനത്തിൽ വിതരണം ചെയ്തതായി ലീഡ് ബാങ്ക് ജില്ലാതല അവലോകന യോഗം വിലയിരുത്തി. യോഗം ഓൺലൈനിൽ എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയ്ക്കും ജലസേചന പദ്ധതികൾക്കുമായി ബാങ്കുകൾ കൂടുതൽ തുക വായ്പ ഇനത്തിൽ മാറ്റിവയ്ക്കണമെന്ന് എം.പി പറഞ്ഞു. ബാങ്കുകൾ വിദ്യാഭ്യാസ വായ്പകൾ പരമാവധി അനുവദിക്കണമെന്നും എം.പി. നിർദ്ദേശിച്ചു.

നിലവിൽ ജില്ലയിലെ ബാങ്കുകളിൽ 45,399 കോടി രൂപയുടെ നിക്ഷേപവും 23,186 കോടി വായ്പയുമാണുള്ളത്. മുൻഗണന മേഖലയിൽ 8,999 കോടി രൂപ വായ്പ ഇനത്തിൽ വിതരണം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ വായ്പക്കായി ലഭിച്ച 2,686 അപേക്ഷകളിലായി 127.42 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി പ്രകാരം 943 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു.