ടൈൽസ് എടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം: കട ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ചു
Wednesday 05 April 2023 1:18 AM IST
മാള: ടൈൽസ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കട ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ചു. പരിക്കേറ്റ കടയുടമ കുര്യാപ്പിള്ളി ഗിൽസ് (35) നെ മാള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ ടൈൽസ് വാങ്ങിക്കൊണ്ടുപോയവർ അത് മാറ്റാൻ വേണ്ടി വന്നതായും ഇവ മാറ്റി കൊടുക്കുന്നതിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും അറിയുന്നു. കണ്ടാലറിയുന്ന നാലഞ്ചുപേർ സംഘം ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. പരാതിയിൽ പൊലീസ് അന്വേഷണം നടത്തി വരുന്നു. സംഭവത്തിൽ കേസ് എടുത്തിട്ടില്ല എന്ന് മാള പൊലീസ് പറയുന്നു. കേസെടുക്കാതെ ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തുന്നതായും സൂചനയുണ്ട്.