വാർഷികാഘോഷം
Wednesday 05 April 2023 4:03 AM IST
വെഞ്ഞാറമൂട്: യു.പി.എസിലെ വാർഷികാഘോഷം ഡി.കെ.മുരളി എം.എൽ എ ഉദ്ഘാടനം ചെയ്തു.എസ്.എം.സി.ചെയർമാൻ എസ്.ഷിഹാസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.കെ.മെഹബൂബ് സ്വാഗതം പറഞ്ഞു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസീന ബീവി,പി.ടി.എ. പ്രസിഡന്റ് എസ്.എൽ.ശ്രീലാൽ,സീനിയർ അസിസ്റ്റന്റ് സന്ധ്യാകുമാരി,എസ്.ആർ.ജി.കൺവീനർ അഖിൽ,സ്റ്റാഫ് സെക്രട്ടറി എസ്.നിഹാസ്, പ്രോഗ്രാം കൺവീനർ എസ്.സൗമ്യ എന്നിവർ സംസാരിച്ചു.ചലച്ചിത്ര നോബി മുഖ്യാതിഥിയായി.നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ,പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്പി.വി.രാജേഷ്, നെല്ലനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കീഴായി കോണം സോമൻ എന്നിവർ പങ്കെടുത്തു.