ഹൈജീൻ കിറ്റ് വിതരണം.

Thursday 06 April 2023 12:56 AM IST

കോട്ടയം . ജീവിത ശൈലി രോഗങ്ങൾ തടയാൻ ഭക്ഷണ ക്രമത്തിലെ അച്ചടക്കം അനിവാര്യമാണെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ലോക ആരോഗ്യ ദിനത്തിന് മുന്നോടിയായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച ആരോഗ്യ അവബോധ സെമിനാറിന്റെയും സന്നദ്ധ പ്രവർത്തകർക്കായുള്ള ഹൈജീൻ കിറ്റുകളുടെ വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ സുരക്ഷയ്ക്ക് പര്യാപ്തമായ കാർഷിക ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്പാദനത്തിന് മുൻഗണന നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. എം ജി സർവകലാശാല വൈസ് ചാൻസലർ സാബു തോമസ് വിശിഷ്ടാതിഥിയായിരുന്നു.