പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ, കേന്ദ്രസർക്കാരിന്റെ വികസന പരിപാടികൾക്ക് പിന്തുണ, സഭാ ആസ്ഥാനം സന്ദർശിക്കാൻ ക്ഷണം
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ഉച്ചയോടെയായിരുന്നു സന്ദർശനം. പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ കേന്ദ്രമന്ത്രി വി, മുരളീധരനും ഒപ്പമുണ്ടായിരുന്നു.
പ്രധാനമന്ത്രിയുമായി നടന്നത് സൗഹൃദ കൂടിക്കാഴ്ചയാണെന്ന് സഭാദ്ധ്യക്ഷൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കോട്ടയത്തെ സഭാ ആസ്ഥാനം സന്ദർശിക്കാൻ പ്രധാനമന്ത്രിയെ ബസേലിയോസ് മാത്യൂസ് തൃതീയൻ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ വികസന പരിപാടികളെ ഞങ്ങൾ പിന്തുണയ്ക്കുന്നുണ്ട്. അതേസമയം ക്രിസ്ത്യൻ സഭകൾക്കെതിരെ വിവിധ പ്രദേശങ്ങളിൽ ഉണ്ടാകുന്ന ഒറ്റപ്പെട്ട ചില പ്രശ്നങ്ങളുണ്ട്. തീർച്ചയായും പരാതികൾ ഉണ്ടാകും. അവ പ്രകടിപ്പിക്കുന്നത് തുടരും. പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ഒരു ചർച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. .ഡൽഹി ഭദ്രാസനത്തിലെ ഈസ്റ്റർ വാരാഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നതിനായാണ് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ രാജ്യതലസ്ഥാനത്ത് എത്തിയത്.
Called on Hon'ble PM Shri @narendramodi Ji along with Baselios Marthoma Mathews III Supreme head, of Malankara Orthodox Syrian Church in Parliament today.He had a productive meeting with Hon’ble PM Shri @narendramodi Ji.@PMOIndia @BJP4Keralam pic.twitter.com/wlDnL8uDKE
— V Muraleedharan / വി മുരളീധരൻ (@VMBJP) April 5, 2023
കേരളത്തിൽ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യം വച്ച് ബി.ജെ.പി നിക്കങ്ങൾ നടത്തുന്നതിനിടെയാണ് ഓർത്തഡോക്സ് സഭാദ്ധ്യക്ഷനും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. ഫലപ്രദമായ കൂടിക്കാഴ്ച ആയിരുന്നു നടന്നത് എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ട്വിറ്ററിൽ കുറിച്ചു.