മുഹമ്മദ് ഫൈസലിന് സ്വീകരണം
Thursday 06 April 2023 12:54 AM IST
തൃശൂർ: കോടതിവിധിയിലൂടെ ലോക്‌സഭാംഗത്വം പുന:സ്ഥാപിച്ച എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറിയും ലക്ഷദ്വീപ് എം.പിയുമായ മുഹമ്മദ് ഫൈസലിന് എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. ഏപ്രിൽ 13ന് വൈകിട്ട് 4.30ന് തൃശൂർ നടുവിലാൽ പരിസരത്ത് എൻ.സി.പി ജില്ലാ പ്രസിഡന്റ് മോളി ഫ്രാൻസിസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സ്വീകരണ പൊതുയോഗം എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ ഉദ്ഘാടനം ചെയ്യും. എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.രാജൻ മാസ്റ്റർ, ജനറൽ സെക്രട്ടറിമാരായ എ.വി വല്ലഭൻ, സുഭാഷ് പുഞ്ചക്കോട്ടിൽ എന്നിവർ പങ്കെടുക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി ടി.എ മുഹമ്മദ് ഷാഫി അറിയിച്ചു.