'കാട്ടിലെ ജീവികൾ രണ്ടടി പിറകോട്ട് വച്ചാൽ പുലി വരുന്നുണ്ടെന്നർത്ഥം, പുലി രണ്ടടി പിറകോട്ട് വച്ചാൽ പുഷ്പ വരുന്നുണ്ടെന്നർത്ഥം; ആകാംക്ഷ നിറച്ച് 'പുഷ്പ 2' വീഡിയോ
Friday 07 April 2023 4:57 PM IST
അല്ലു അർജുന്റെ 'പുഷ്പ ദി റൈസ്' വൻ വിജയമായിരുന്നു. മലയാളമടക്കമുള്ള ഭാഷകളിൽ റിലീസ് ചെയ്ത ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. രക്തചന്ദനം കടത്തുന്ന പുഷ്പരാജിന്റെ ജീവിതകഥയായിരുന്നു ആദ്യഭാഗത്തിലുണ്ടായിരുന്നത്.
സിനിമയിൽ എസ് പി ഭൻവർ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഫഹദായിരുന്നു. രശ്മിക മന്ദാനയായിരുന്നു നായികാ വേഷത്തിലെത്തിയത്.സിനിമ വൻ വിജയമായതോടെ രണ്ടാം ഭാഗമായ 'പുഷ്പ ദ റൂൾ' പ്രഖ്യാപിക്കുകയും ചെയ്തു.
ആകാംക്ഷ നിറച്ചുകൊണ്ട് ചിത്രത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. സുകുമാർ ആണ് സിനിമ സംവിധാനം ചെയ്തത്. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന് ദേവിശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.