ബോധവൽക്കരണം ശക്തമാക്കണം : ഐ.ഡി.ആർ.എൽ

Friday 07 April 2023 10:31 PM IST

കണ്ണൂർ : ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 'എല്ലാവർക്കും ആരോഗ്യം' എന്ന ലോകാരോഗ്യ ദിന സന്ദേശം ഏറെ പ്രസക്തമാണെന്ന് ഐ.ഡി.ആർ.എൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ.സുൽഫിക്കർ അലി അഭിപ്രായപ്പെട്ടു. ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് എല്ലാവർക്കും ആരോഗ്യം എന്ന തീം അവതരിപ്പിച്ചുകൊണ്ടുള്ള സെമിനാർ കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവിതശൈലി മാറ്റങ്ങളിലൂടെ ഒട്ടനവധി രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാവുന്നതാണ്. ഭക്ഷണത്തിൽ അന്നജത്തിന്റെയും കൊഴുപ്പിന്റെയും അളവ് പരിമിതപ്പെടുത്തുക വഴി ഒട്ടനവധി രോഗങ്ങളെപ്രതിരോധിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഐ.ഡി.ആർ.എൽ പ്രസിദ്ധീകരിക്കുന്ന ആരോഗ്യ സൂചിക ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് മുൻ പ്രസിഡന്റ് ഡോ. പത്മനാഭ ഷേണായി പ്രകാശനം ചെയ്തു. ഡോ സുൽഫിക്കർ അലി ഡോ. നിത്യ നമ്പ്യാർ പ്രസംഗിച്ചു.