'വഴങ്ങിയില്ലെങ്കിൽ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കും'

Sunday 09 April 2023 2:19 AM IST

നി​ർ​മ്മാ​താ​വി​നെ​തി​രെ​ ​പ​രാ​തി​യു​മാ​യി​ ​ബം​ഗാ​ളി​ ​ന​ടി​ ​സ്വ​സ്തി​ക​ ​മു​ഖ​ർ​ജി.​ ​ഷി​ബ്പൂ​ർ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​സ​ഹ​നി​ർ​മ്മാ​താ​വും​ ​കൂ​ട്ടു​കാ​രും​ ​ഭീ​ഷ​ണി​ ​സ​ന്ദേ​ശ​ങ്ങ​ൾ​ ​അ​യ​ച്ച​തി​നാ​ണ് ​സ്വ​സ്‌​തി​ക​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​ ​ലൈം​ഗി​ക​മാ​യി​ ​അ​വ​ർ​ക്ക് ​വ​ഴ​ങ്ങാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും​ ​ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ​ ​സ്വ​സ്തി​ക​യു​ടെ​ ​മോ​ർ​ഫ് ​ചെ​യ്ത​ ​ന​ഗ്ന​ചി​ത്ര​ങ്ങ​ൾ​ ​അ​ശ്ളീ​ല​ ​വെ​ബ്‌​സൈ​റ്റു​ക​ളി​ൽ​ ​പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്ത​താ​യിപ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.​ ​ഒ​രു​ ​മാ​സ​മാ​യി​ ​പ്രൊ​ഡ​ക്ഷൻ​ ​ഹൗ​സി​ന്റെ​ ​പ​ങ്കാ​ളി​ക​ളി​ലൊ​രാ​ൾ​ ​ത​ന്നെ​യും​ ​ത​ന്റെ​ ​മാ​നേ​ജ​രെ​യും​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും​ ​ഇ​മെ​യി​ൽ​ ​വ​ഴി​ ​വ​ധ​ഭീ​ഷ​ണി​ ​മു​ഴ​ക്കു​ക​യും​ ​ചെ​യ്യു​ന്നു.​ ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​ചാ​ര​ണ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ​ആ​രോ​പി​ച്ച് ​അ​വ​ർ​ ​നി​ര​ന്ത​രം​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും​ ​സ്വ​സ്‌​തി​ക​ ​ആ​രോ​പി​ച്ചു.​ ​സി​നി​മ​യു​ടെ​ ​പ്ര​മോ​ഷ​നു​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ​ക​രാ​റി​ല്ലെ​ന്നും​ ​അ​തി​നു​വേ​ണ്ട​ ​പ്ര​തി​ഫ​ലം​ ​ത​ന്നി​രു​ന്നി​ല്ലെ​ന്നും​ ​സ്വ​സ്തി​ക​ ​പ​റ​യു​ന്നു.​ ​ത​ന്റെ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​അ​ക്കൗ​ണ്ടു​ക​ൾ​ ​ഹാ​ക്ക് ​ചെ​യ്യു​മെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​മെ​ന്ന​ ​ത​ര​ത്തി​ലും​ ​സ​ന്ദേ​ശം​ ​അ​യ​ച്ചു​വെ​ന്ന് ​കൊ​ൽ​ക്ക​ത്ത​ ​ഗോ​ൾ​ഫ് ​ഗ്രീ​ൻ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.