കത്തനാർ നാളെ ആരംഭിക്കും

Sunday 09 April 2023 2:21 AM IST

ജ​യ​സൂ​ര്യ​യെ​ ​നാ​യ​ക​നാ​ക്കി​ ​റോ​ജി​ൻ​ ​തോ​മ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്രം​ ​ക​ത്ത​നാ​റി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​നാ​ളെ​ ​ആ​രം​ഭി​ക്കും.​ ​ഏ​പ്രി​ൽ​ 24​ന് ​ജ​യ​സൂ​ര്യ​ ​ജോ​യി​ൻ​ ​ചെ​യ്യും.​നാ​ലു​ ​ഷെ​ഡ്യൂ​ളു​ക​ളി​ലാ​യി​ 170​ ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണ​മാ​ണ് ​പ്ളാ​ൻ​ ​ചെ​യ്യു​ന്ന​ത്.​ ​മ​ല​യാ​ളം,​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ക​ന്ന​ട,​ ​ഹി​ന്ദി​ ​ഭാ​ഷ​ക​ളി​ൽ​നി​ന്നു​ള്ള​ ​താ​ര​ങ്ങ​ൾ​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​ ​ഏ​ഴു​ ​ഭാ​ഷ​ക​ളി​ൽ​ ​ബി​ഗ് ​ബ​ഡ്ജ​റ്രി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ക​ത്ത​നാ​ർ​ ​ശ്രീ​ ​ഗോ​കു​ലം​ ​മു​വീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​ച​രി​ത്ര​ത്തി​ൽ​ ​ഏ​റ്റ​വും​ ​മു​ത​ൽ​ ​മു​ട​ക്കു​ള്ള​ ​ചി​ത്ര​മാ​യി​രി​ക്കും. ച​രി​ത്ര​ത്തി​ന്റെ​ ​താ​ളു​ക​ളി​ൽ​ ​ഏ​റെ​ ​സ്ഥാ​നം​ ​പി​ടി​ച്ചി​ട്ടു​ള്ള​ ​ഫാ​ന്റ​സി​ ​ക​ഥ​യാ​ണ് ​ക​ട​മ​റ്റ​ത്തു​ ​ക​ത്ത​നാ​ർ​ .​ക​ത്ത​നാ​റു​ടെ​ ​ബാ​ല്യം​ ​മു​ത​ലു​ള്ള​ ​ജീ​വി​തം​ ​ചി​ത്രം​ ​പ​റ​യു​ന്നു​ണ്ട്.​ ​ആ​ധു​നി​ക​ ​സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ​യും​ ​മി​ക​ച്ച​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും​ ​പി​ൻ​ബ​ല​ത്തോ​ടെ​ ​ച​ല​ച്ചി​ത്രാ​വി​ഷ്കാ​രം​ ​ന​ട​ത്തു​ന്നു​ ​എ​ന്ന​താ​ണ് ​പ്ര​ത്യേ​ക​ത.​ ​ക​ത്ത​നാ​ർ​ ​(​t​h​e​ ​w​i​l​d​ ​s​o​r​c​e​r​e​r​ ​)​ ​എ​ന്നാണ്​ ​ടാഗ് ​ലൈ​ൻ.​ ​വി​ ​എ​ഫ്.​എ​ക്സ് ​ആ​ന്റ് ​വെ​ർ​ച്ച്വ​ൽ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ൽ​ ​എ​ത്തു​ന്ന​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ ​ചി​ത്രം​ ​എ​ന്ന​താ​ണ് ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ്ര​ത്യേ​ക​ത.​ ​ത്രി​ഡി​ ​വി​സ്മ​യ​മാ​ണ് ​ഒ​രു​ക്കു​ന്ന​ത്. 36​ ​ഏ​ക്ക​റി​ൽ​ ​നാ​ൽ​പ്പ​ത്തി​അ​യ്യാ​യി​രം​ ​അ​ടി​ ​ച​തു​ര​ശ്ര​ ​വി​സ്തീ​ർ​ണ്ണ​മു​ള്ള​ ​പ​ടു​കൂ​റ്റ​ൻ​ ​സെ​റ്റാ​ണ് ​കൊ​ച്ചി​യി​ലെ​ ​പൂ​ക്കാ​ട്ടു​പ​ടി​യി​ൽ​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ഇ​വി​ടെ​യാ​ണ് ​ഭൂ​രി​ഭാ​ഗം​ ​ചി​ത്രീ​ക​ര​ണ​വും. ത​മി​ഴ് ​-​ ​തെ​ലു​ങ്ക് ​സി​നി​മ​ക​ളി​ലൂ​ടെ​ ​ഏ​റെ​ ​ശ്ര​ദ്ധേ​യ​നാ​യ​തും​ ​മ​ല​യാ​ളി​യു​മാ​യ​ ​രാ​ജീ​വ​ൻ​ ​ആ​ണ് ​സെ​റ്റ് ​രൂ​പ​ക​ൽ​പ്പ​ന​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.​ ​കൊ​റി​യ​ൻ​ ​വം​ശ​ജ​നും​ ​കാ​ന​ഡ​യി​ൽ​ ​താ​മ​സ​ക്കാ​ര​നു​മാ​യ​ ​ജെ.​ജെ.​ ​പാ​ർ​ക്ക് ​ആ​ണ് ​ആ​ക്ഷ​ൻ​ ​രം​ഗ​ങ്ങ​ൾ​ ​ക​മ്പോ​സ് ​ചെ​യ്യു​ന്ന​ത്.​ ​ര​ച​ന​ ​ആ​ർ.​ ​രാ​മാ​ന​ന്ദ്.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നീ​ൽ​ ​ഡി.​ ​കു​ഞ്ഞ.​ ​രാ​ഹു​ൽ​ ​സു​ബ്ര​മ​ണ്യ​നാ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​നം.​എ​ഡി​റ്റിം​ഗ് ​റോ​ജി​ൻ​ ​തോ​മ​സ്.​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​സി​ദ്ദു​ ​പ​ന​യ്ക്ക​ൽ.​ ​പി.​ആ​ർ.​ ​ഒ​ ​വാ​ഴൂ​ർ​ ​ജോ​സ്.