സൽമാന്റെ മുണ്ട് ഡാൻസ് കണ്ടത് 17 മില്യൺ ആളുകൾ
Sunday 09 April 2023 2:23 AM IST
മുണ്ടുടുത്ത് തകർപ്പൻ നൃത്തച്ചുവടുകളുമായി സൽമാൻ ഖാൻ. ഒപ്പം ചുവടുവച്ച് തെലുങ്ക് താരം വെങ്കിടേഷ്.
പാട്ടിന്റെ അവസാന ഭാഗത്ത് രാംചരണിന്റെ സർപ്രൈസ് എൻട്രിയും .സൽമാൻ ഖാൻ നായകനാകുന്ന കിസി കാ ഭായ് കിസി കി ജാൻ എന്ന ചിത്രത്തിലെ ഗാനം ഒറ്റ ദിവസംകൊണ്ട് യുട്യൂബിൽ 17 മില്യൺ ആളുകളാണ് കണ്ടത്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തിലെ നായിക. റൊമാന്റിക് ആക്‌ഷൻ എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രം ഫർഹാദ് സാംജി ആണ് സവിധാനം. ജഗപതി ബാബു, ഭൂമി ചൗള, വിജേന്ദർ സിംഗ്, അഭിമന്യു സിംഗ്, ജാസി ഗിൽ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഈദ് ദിനമായ ഏപ്രിൽ 21ന് ചിത്രം റിലീസ് ചെയ്യും.അതേസമയം
സൽമാൻഖാൻ ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ചിത്രം കൂടിയാണ്. പത്താൻ, തെലുങ്ക് ചിത്രമായ ഗോഡ്‌ഫാദർ, മറാത്തി ചിത്രമായ വേദ് എന്നിവയിൽ അതിഥി വേഷങ്ങളിലാണ് താരം പ്രത്യക്ഷപ്പെട്ടത്.