ഏജന്റിന് മമ്മൂട്ടിയുടെ 50 അടി കട്ട്ഔട്ട്
ഏജന്റ് എന്ന ചിത്രത്തിന്റെ പ്രചാരണാർത്ഥം കോഴിക്കോട് എ.ആർ.സി കോർണേഷൻ തിയേറ്ററിൽ മമ്മൂട്ടിയുടെ അൻപതു അടി ഉയരമുള്ള കട്ട്ഔട്ട് ഉയർന്നു.മമ്മൂട്ടി കേണൽ മഹാദേവനായി എത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ യൂലിൻ പ്രൊഡക്ഷൻസ് ആണ് കട്ടൗട്ട് സ്ഥാപിച്ചത്. യൂലിൻ പ്രൊഡക്ഷൻസ് സാരഥികളായ അഖിൽ മുരളി, ആഷിക് മുരളി എന്നിവരും ഓൾ കേരള മമ്മൂട്ടി ഫാൻസ് അസോ. അംഗങ്ങളും പങ്കെടുത്തു. തെലുങ്കിലെ യുവതാരം അഖിൽ അഖിനേനിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം സുരേന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവഹിക്കുന്നു. ഏപ്രിൽ 28ന് മലയാളം,തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ലോകവ്യാപകമായി റിലീസ് ചെയ്യും.
നവാഗതയായ സാക്ഷി വൈദ്യ ആണ് നായിക. ഹിപ്പോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ഛായാഗ്രഹണം രാകുൽ ഹെരിയൻ . എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മാണം. പി .ആർ. ഒ: പ്രതീഷ് ശേഖർ.