ഹോട്ട് ഫോട്ടോ ഷൂട്ടുമായി എസ്തർ

Sunday 09 April 2023 2:25 AM IST

നടി എസ്തർ അനിലിന്റെ ഗ്ളാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ദൃശ്യം സിനിമയിലെ അനുമോൾ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് എസ്തർ. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിലും എസ്തർ അതേ കഥാപാത്രത്തെ അവതരിപ്പിച്ചു. തന്റെ വിശേഷങ്ങൾ എസ്തർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതിനാൽ സമൂഹ മാദ്ധ്യമങ്ങളിൽ എസ്തറിന് ആരാധകരേറെയാണ്. നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച എസ്തർ മോഹൻലാലിന്റെ ഒരുനാൾ വരും എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. കോക് ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിംഗ്, ആഗസ്റ്റ് ക്ളബ് തുടങ്ങി ചിത്രങ്ങളിൽ അഭിനയിച്ചു. ഒാള് എന്ന ചിത്രത്തിൽ നായികയായി. ദൃശ്യം 2 ൽ അഭിനയിച്ച എസ്തർ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു. മലയാളത്തിൽ ജാക്ക് ആൻഡ് ജില്ലിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.