കെൽട്രോൺ കോഴ്‌സുകൾ.

Sunday 09 April 2023 1:30 AM IST

കോട്ടയം . കെൽട്രോൺ ആലുവ നോളഡ്ജ് സെന്ററിലൂടെ ഹ്രസ്വകാല കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക്‌സ് ആൻഡ് വിഷ്വൽ ഇഫക്ട്‌സ്, പൈത്തോൻ പ്രോഗ്രാമിംഗ്, ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, വേഡ് പ്രോസസിംഗ് ആൻഡ് ഡാറ്റ എൻട്രി, ടാലി, ആർക്കിടെക്ചർ ഡ്രാഫ്ടിംഗ് ആൻഡ് ലാൻഡ് സർവെ, സി സി ടി വി ടെക്‌നോളോജിസ് എന്നീ കോഴ്‌സുകളിൽ അപേക്ഷിക്കാം. പ്രായപരിധിയില്ല. നോളഡ്ജ് സെന്റർ, രണ്ടാം നില, സാന്റോ കോംപ്ലക്‌സ്, റെയിൽവേ സ്‌റ്റേഷൻ റോഡ്, പെട്രോൾ പമ്പ് ജംഗ്ഷൻ, ആലുവ എന്നതാണ് വിലാസം. ഫോൺ. 81 36 80 23 04.