റബ്‌കോ പ്രദർശന വിപണന മേള തുടങ്ങി.

Sunday 09 April 2023 12:45 AM IST

കോട്ടയം . പൊതുമേഖലയിൽ ഉത്പദിപ്പിക്കുന്നതിൽ ഏറ്റവും മികച്ച ഉത്പന്നങ്ങളാണ് റബ്‌കോ ഉത്പന്നങ്ങങ്ങളെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. കോട്ടയം ഗാന്ധിനഗർ മാളിയേക്കൽ പവലിയനിൽ നടക്കുന്ന റബ്‌കോ ഉത്പന്നങ്ങളുടെ പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബ്‌കോ ഉത്പന്നങ്ങൾ വിപണിയിൽ ലോകോത്തര നിലവാരം പുലർത്തുന്നതാണ്. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് റബ്‌കോ തുടക്കം മുതൽ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. റബ്‌കോ ഗ്രൂപ്പ് ചെയർമാൻ കാരായി രാജൻ അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി അർബൻ കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എ വി റസൽ ആദ്യ വില്പന നടത്തി. 28 വരെയാണ് മേള. വിഷു, ഈസ്റ്റർ, റംസാൻ പ്രമാണിച്ച് 25 ശതമാനം വരെ വിലക്കിഴിവുമുണ്ട്. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, കേരള ദിനേശ്, റബ്‌കോ നുട്രികോ ഉത്പന്നങ്ങളുടെ സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്. റബ്‌കോ മെത്തകൾ, ടേബിൾ, കട്ടിൽ, കസേര, സെറ്റി മുതലായ ഫർണീച്ചർ ഉത്പന്നങ്ങൾ, ചെരിപ്പുകൾ, റബ്‌കോ നൂട്രീകോയുടെ വിവിധ ഉത്പന്നങ്ങൾ, ഖാദി, ദിനേശ് തുണിത്തരങ്ങൾ, കുടകൾ തുടങ്ങിയവ മേളയിൽ ലഭ്യമാണ്.