ഒരുക്കം നാടക ശിൽപ്പശാല
Saturday 08 April 2023 6:56 PM IST
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് എ.കെ. അയ്യപ്പൻ - സി.വി. സുകുമാരൻ വായനശാലയും പി. ഭാസ്കരൻ തീയേറ്ററും സംയുക്തമായി പുല്ലൂറ്റ് ഇ.കെ.ഡി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ഒരുക്കം നാടക ശിൽപ്പശാല ആരംഭിച്ചു. ബാലവേദി സെക്രട്ടറി ലക്ഷ്മിപ്രിയ ദീപക്ക് നൃത്തം അവതരിപ്പിച്ചുകൊണ്ടാണ് ശിൽപ്പശാല ആരംഭിച്ചത്. 40 കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പിൽ രണ്ടാം ദിവസം വൈകിട്ട് നാടകാവതരണം ഉണ്ടാകും. നാടക - സിനിമാ പ്രവർത്തകൻ ശ്രീരാഗ് സി. രാജുവാണ് ക്യാമ്പ് ഡയറക്ടർ. വി.എ. വിസ്മയ, യശ്വന്ത്, രാഹുൽ ദാസ് എന്നിവർ സഹായികളാകും. കെ.എ. അനൂപ്, ലിസ ഗിരിവാസൻ, എൻ.എ.എം. അഷറഫ്, കബീർ പുല്ലൂറ്റ്, എം.വി. രേണുക, കെ.ആർ. നാരായണൻ എന്നിവർ നേതൃത്വം നൽകും.