കാപ്പാ ലംഘിച്ച ആൾ അറസ്റ്റിൽ.

Sunday 09 April 2023 12:59 AM IST

കോട്ടയം . കാപ്പാ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ. തലപ്പലം പ്ലാശനാൽ കൈരളി അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന അയ്മനം കല്ലുമട കൊട്ടമല വീട്ടിൽ റോജൻ (38) നെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ക്വട്ടേഷൻ, അടിപിടി, കൊലപാതകശ്രമം, കഞ്ചാവ് വില്പന തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഇയാളെ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം നാടുകടത്തിയിരുന്നു. ഇത് ലംഘിച്ച് കഴിഞ്ഞ ദിവസം രാത്രി കോട്ടയത്ത് എത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു. എസ് എച്ച് ഒ ബാബു സെബാസ്റ്റ്യൻ, സി പി ഒമാരായ ശരത് കൃഷ്ണദേവ്, പ്രദീപ് എം ഗോപാൽ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. റിമാൻഡ് ചെയ്തു.