ഒ.ബി.സി മോർച്ച കളക്ടറേറ്റ് ധർണ 10ന്
Saturday 08 April 2023 7:12 PM IST
തൃശൂർ: ഒ.ബി.സി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ ഗ്രാന്റ് അന്യായമായി തടഞ്ഞുവച്ച സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെയും, സംസ്ഥാന ബഡ്ജറ്റിൽ പിന്നാക്ക വിഭാഗങ്ങളോടുള്ള അവഗണനയ്‌ക്കെതിരെയും ധർണ സംഘടിപ്പിക്കുമെന്ന് ഒ.ബി.സി മോർച്ച ജില്ലാ കമ്മിറ്റി അറിയിച്ചു. 10ന് രാവിലെ 10ന് നടക്കുന്ന കളക്ടറേറ്റ് ധർണ ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ശ്രീപദ്മനാഭൻ ഉദ്ഘാടനം ചെയ്യുമെന്ന് മോർച്ച ജില്ലാ പ്രസിഡന്റ് കെ.എസ്. രാജേഷ് അറിയിച്ചു.