എഴുത്തൊരുമ രചനാക്യാമ്പ്

Sunday 09 April 2023 1:52 AM IST

നെടുമങ്ങാട്:താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സർഗ പ്രതിഭകളുടെ എഴുത്തൊരുമ രചനാക്യാമ്പ് ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് കാഞ്ഞിരംപാറ മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പേരയം ശശി,താലൂക്ക് സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ,ജില്ലാ എക്സിക്യൂട്ടീവ് അംഗം എ.എം.റൈസ്,താലൂക്ക് വൈസ് പ്രസിഡന്റ് പി.ജി.പ്രേമചന്ദ്രൻ,താലൂക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ എം.എസ്.ശ്രീവത്സൺ,ഡി.രാജശേഖരൻ നായർ,കോർഡിനേറ്റർ കെ.എസ്.ഗീത എന്നിവർ പങ്കെടുത്തു.വൈകിട്ട് നടന്ന സമാപനയോഗം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്തു.പങ്കെടുത്ത മുഴുവൻ പ്രതിഭകൾക്കും ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.