ഗ്രൂപ്പ് പ്രോസസിംഗ് സെന്റർ ഉദ്ഘാടനം

Sunday 09 April 2023 2:03 AM IST

നെടുമങ്ങാട്:റബർ ബോർഡ് നെടുമങ്ങാട് റീജണൽ ഓഫീസിന്റെ കീഴിൽ വെളളനാട് മിത്ര റബർ ഉത്പാദക സംഘത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പ് പ്രോസസിംഗ് സെന്റർ അനന്തപുരി റബേഴ്സ് ഏറ്റെടുത്ത ചടങ്ങ് റബർ ബോർഡ് ഡെപ്യൂട്ടി റബർ പ്രൊഡക്ഷൻ കമ്മിഷണർ എസ്.നിർമ്മലകുമാർ ഉദ്ഘാടനം ചെയ്തു.അനന്തപുരി റബേഴ്സ് മാനേജിംഗ് ഡയറക്ടർ സുരേഷ് ബാബു,ഫീൽഡ് ഓഫീസർ പ്രിയ വർമ്മ,നാരായണൻ നായർ തുടങ്ങിയവർ സംസാരിച്ചു. ഗ്രൂപ്പ് പ്രോസസിംഗ് സെന്റർ വഴി ഇനി റബ്ബർ കർഷകർക്ക് ആവശ്യമുളള ഉത്പാദന ഉപാധികളും,റബർ ഷീറ്റ്,ലാറ്റക്സ് ശേഖരണവും,ഗ്രേഡ് ഷീറ്റ് നിർമ്മാണം,ആധുനിക പുകപ്പുര എന്നിവയുടെ സേവനം കർഷകർക്ക് ലഭ്യമാക്കും.