പ്രതിഷ്ഠാദിന മഹോത്സവവും ശ്രീനാരായണ കൺവെൻഷനും

Saturday 08 April 2023 8:08 PM IST

പേരാമ്പ്ര: വർക്കല ശിവഗിരി മഠത്തിന്റെ ശാഖാ സ്ഥാപനമായ പേരാമ്പ്ര ഗുരുപുരം ശ്രീനാരായണ ഗുരു ചൈതന്യമഠത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും ശ്രീനാരായണ കൺവെൻഷനും 9,12, 13, 15 ദിവസങ്ങളിൽ നടക്കും. ഇതോടനുബന്ധിച്ച് പ്രതിഷ്ഠാദിന മഹോത്സവം, സർവമതസമ്മേളന ശതാബ്ദി, വൈക്കം സത്യഗ്രഹ ശതാബ്ദി, കുമാരനാശാന്റെ നിർവാണ ശതാബ്ദി ആചരണവും 15-ാം ജന്മവാർഷികവും, ശ്രീനാരായണ കൺവെൻഷനും നടക്കും. ഇന്ന് രാവിലെ ശ്രീനാരായണ കലാ സാഹിത്യ മത്സരങ്ങൾ നടക്കും. രാവിലെ 9 ന് ചടങ്ങുകൾ ബാബുറാം എറണാകുളം ഉദ്ഘാടനം ചെയ്യും. ജി.ഡി.പി.എസ് കേന്ദ്രകമ്മിറ്റിയംഗം വി.ഡി.ജയപാൽ അദ്ധ്യക്ഷത വഹിക്കും. മഠം ഇൻ ചാർജ് ബ്രഹ്മചാരി ശിവൻ, വാർഡ് മെമ്പർ റെക്‌സ് , കൺവീനർ എ.വി.ത്രിവിക്രമൻ എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 1ന് ഗുരുപൂജ പ്രസാദ വിതരണം നടക്കും. രാവിലെ 10 ന് വിവിധ കലാ മത്സരങ്ങൾ നടക്കും.