സാംസ്കാരിക സമ്മേളനവും ചികിത്സ സഹായ വിതരണവും

Sunday 09 April 2023 1:37 AM IST

കല്ലമ്പലം: ഇരുപത്തിയെട്ടാംമൈൽ ചെറുവട്ടിയൂർകാവ് ഇണ്ടിളയപ്പൻ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനവും ചികിത്സ സഹായ വിതരണവും അനുമോദനവും നടന്നു.മുൻ ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ എം.പിയുമായ എൻ.പീതാംബരകുറുപ്പ് ഉദ്ഘാടനം ചെയ്തു.മുൻ എം.എൽ.എ വർക്കല കഹാർ,അനന്തപുരി ഹിന്ദു ധർമ്മപരിഷത്ത് അംഗം വെങ്ങാനൂർ ഗോപകുമാർ, വാർഡ് മെമ്പർ പൈവേലിക്കോണം ബിജു,സിനിമ താരം റെജു ശിവദാസ്,ക്ഷേത്ര രക്ഷാധികാരി ആർട്ടിസ്റ്റ് എൻ.പി.കുറുപ്പ്,ക്ഷേത്ര ഭാരവാഹികളായ അനിൽ കുമാർ,ഗിരീഷ് കുമാർ, പ്രഭാത്, വിഷ്ണു, ഉമേഷ്, സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.തുടർന്ന് നിർദ്ധനരായ രോഗികൾക്ക് ചികിത്സ സഹായ വിതരണവും, അനുമോദനവും, നാവായിക്കുളം ഗോപൻ ആലപിച്ച എന്റെ ചെറുവട്ടിയൂരപ്പൻ എന്ന ഗാനത്തിന്റെ സിഡി പ്രകാശനവും നടന്നു.