സ്വപ്ന ഭവനത്തിന്റെ താക്കോൽ കൈമാറി

Sunday 09 April 2023 1:44 AM IST

ഇടവ : പഞ്ചായത്തിലെ നിരാലംബയായ സുമിത്രയ്ക്ക് വീടൊരുക്കി സാമൂഹ്യസേവനത്തിന്റെ പാതയിൽ ജവഹർ സ്കൂൾ വീണ്ടും മാതൃകയായി. അഡ്വ. വി. ജോയ് എം.എൽ.എ സുമിത്രയ്ക്ക് താക്കോൽ കൈമാറി.

സ്കൂൾ പ്രിൻസിപ്പൽ ഫാ. സിറിയക് കാനായിൽ സി.എം.ഐ, സോഷ്യൽ സർവീസ് കൗൺസിലർ ഫാ. മാത്യു കയ്യാലപ്പറമ്പിൽ സി.എം.ഐ, പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സതീശൻ,മെമ്പർ ശുഭ, പി.ടി.എ പ്രസിഡന്റ് അഡ്വ. സഫീർകുട്ടി, വൈസ് പ്രിൻസിപ്പൽ ഗിരിജാകുമാരി.ജി,സ്കൂൾ സോഷ്യൽ സർവീസ് കോ-ഓർഡിനേറ്റർമാരായ ഷീജ.ആർ,സുനിത.എസ്. എന്നിവർ പങ്കെടുത്തു.