കേര കർഷക സമര മഹാസംഗമം
Saturday 08 April 2023 8:52 PM IST
തൃശൂർ: കേരള കോൺഗ്രസ് സംസ്ഥാന കേര കർഷക സമര മഹാസംഗമം 10, 11 തീയതികളിൽ തൃശൂരിൽ നടക്കും. തിങ്കളാഴ്ച മൂന്നിന് സാഹിത്യ അക്കാഡമി അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ കർഷക രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും രക്തസാക്ഷിത്വ അനുസ്മരണവും നടക്കും. വന്യമൃഗ ആക്രമണത്താലും കടബാദ്ധ്യതയാലും കർഷക ഭൂമിയിൽ ചെറുത്തുനിൽപ്പു നടത്തിയതിലും ജീവൻ നഷ്ടപ്പെട്ട് രക്തസാക്ഷികളായ കർഷകർക്ക് സ്മരണാഞ്ജലി അർപ്പിക്കും. 11ന് രണ്ടിന് റീജ്യണൽ തീയേറ്ററിൽ മഹാസംഗമം പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ അദ്ധ്യക്ഷനാകും. മികച്ച കേരകർഷകരെ ആദരിക്കും. സാംസ്‌കാരിക പരിപാടികളും നടക്കും. 10ന് അക്കാഡമി ഹാളിൽ കർഷക പ്രമുഖർ സെമിനാർ നയിക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ എം.പി. പോളി, സി.വി. കുരിയാക്കോസ് എന്നിവർ അറിയിച്ചു.