കളവ്‌കേസിലെ പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടിയിൽ
Sunday 09 April 2023 12:43 AM IST
കാട്ടൂർ: ബൈക്ക് മോഷ്ടാക്കളായ പ്രായപൂർത്തിയാകാത്ത കുട്ടികളെ മണിക്കൂറുകൾക്കുള്ളിൽ പൊക്കി പൊലീസ്. വാടാനപ്പിള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്‌നേഹതീരം ബീച്ചിൽ വന്ന കുറ്റൂർ സ്വദേശി പാമ്പൂർ വീട്ടിൽ ആകാശ് എന്നയാളുടെ യൂണിക്കോൺ ബൈക്ക് ഉച്ചയോടെ ബീച്ച് പരിസരത്ത് നിന്ന് കാണാതാവുകയായിരുന്നു. തുടർന്ന് വാടാനപ്പിള്ളി പോലീസിൽ പരാതി കൊടുത്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ കാട്ടൂർ സ്‌പെഷൽ ബ്രാഞ്ച് ഓഫീസർ ഫെബിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കാട്ടൂർ പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ: ഋൃഷികേശൻ നായർ, സി.പി.ഒമാരായ രാജേഷ്, ധനേഷ്, കിരൺ, ജിഷ്ണു എന്നിവർ നടത്തിയ പരിശോധനയിൽ കാട്ടൂർ മാവുംവളവ് ഭാഗത്ത് നിന്ന് കാണാതായ വാഹനവും പ്രതികളേയും പിടികൂടുകയായിരുന്നു. കാട്ടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്തവരാണ് പ്രതികൾ. ----------