പുസ്തകങ്ങൾ വിതരണം ചെയ്തു

Saturday 08 April 2023 9:51 PM IST

ചെറുവത്തൂർ:ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി കേരള നിയമസഭ - അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് എം എൽ എ മാരുടെ പ്രത്യേക വികസന നിധിയിൽ നിന്നും 3 ലക്ഷം രൂപ വിനിയോഗിച്ച് തൃക്കരിപ്പൂർ മണ്ഡലത്തിലെ 30 ഗ്രന്ഥശാലകൾക്ക് പതിനായിരം രൂപ വീതം വിലയുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു.ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ചായിരുന്നു വിതരണ ചടങ്ങ് സംഘടിപ്പിച്ചത്. എം രാജഗോപാലൻ എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരള സാഹിത്യ അക്കാദമി അംഗം ഇ പി രാജഗോപാലൻ പുസ്തകങ്ങൾ ഗ്രന്ഥശാലാ പ്രവർത്തകർക്ക് വിതരണം ചെയ്തു. കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ അധ്യക്ഷനായി. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി വേണുഗോപാലൻ സ്വാഗതം പറഞ്ഞു.