പച്ചക്കറി വിളവെടുപ്പ്
Saturday 08 April 2023 9:54 PM IST
കാഞ്ഞങ്ങാട്: കരുവാക്കോട് ശ്രീ രാജരാജേശ്വരി ക്ഷേത്രം ഉത്സവത്തിന്റെ ഭാഗമായി പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ നിർവ്വഹിച്ചു. കരുവാക്കോട് വയലിൽ വെള്ളരി,മത്തൻ , കുമ്പളം മുളക് വഴുതിനിങ്ങാ വെണ്ട എന്നിവയാണ് കൃഷി ചെയ്തത് . മാതൃ സമതി പ്രസിഡന്റ് സാവിത്രി രാജീവൻ അദ്ധ്യക്ഷത വഹിച്ചു, ശിവരാമൻ മേസ്ത്രി, പള്ളിക്കര ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജയശ്രീ മാധവൻ, രാധിക കുഞ്ഞിക്കണ്ണൻ,കണ്ണൻ പാലത്തിങ്കാൽ മാതൃ സമതി സെക്രട്ടറി സി.വി. ഭാർഗവി, സി.വിഗോവിന്ദൻ, വേണു പൊളിയാപുറം, രാമൻ തേക്കുപ്പുറം പ്രസന്നൻ പാക്കം, ശാലിനി വിനോദ്, സുഗതൻ തായത്തു വീട്, സീന ധനാജ്ഞയൻ, യാശോദ നാരായണൻ,നാരായണൻ,രാധാകൃഷ്ണൻ പാക്കം,കൃഷ്ണൻ പച്ചിക്കാരൻ വീട് എന്നിവർ സംസാരിച്ചു.