റിട്ട.പൊലീസ് കുടുംബ സംഗമം
Saturday 08 April 2023 9:59 PM IST
കാഞ്ഞങ്ങാട്: കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. റെഡ് മൂൺ ബീച്ചിൽ ബേക്കൽ ഡിവൈ.എസ്.പി സി.കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. റിട്ടയേഡ് ഡി.വൈ.എസ്.പിയും സിനിമാതാരവുമായ വി മധുസൂദനൻ മുഖ്യാതിഥിയായി. രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിൻ സെക്രട്ടറിമാരായ അഷ്റഫ്, ടി.വി, രത്നാകരൻ, എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ശോഭ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.വി.സതീശൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി അപ്പുണ്ണി നന്ദിയും പറഞ്ഞു.തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.