ലോകാരോഗ്യദിന സെമിനാർ
കണ്ണൂർ: എല്ലാവർക്കും ആരോഗ്യം എന്ന ലോകാരോഗ്യ ദിനത്തിന്റെ സന്ദേശം പ്രായോഗികമാക്കാൻ സാമൂഹികവും രാഷ്ട്രീയവും ജനകീയവുമായ ഇടപെടലുകൾ അത്യാവശ്യം ആണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കണ്ണൂരിൽ സംഘടിപ്പിച്ച ലോകാരോഗ്യദിന സെമിനാർ അഭിപ്രായപ്പെട്ടു.ആരോഗ്യപരിപാലനത്തിനായി കേന്ദ്ര-സംസ്ഥാന ബജറ്റുകളിൽ നീക്കിവെക്കുന്ന തുക അപര്യാപ്തമാണെന്നും പൊതുജനാരോഗ്യ സംരക്ഷണത്തിൽ ശാസ്ത്രീയ സമീപനം അത്യാവശ്യമാണെന്നും സെമിനാർ വ്യക്തമാക്കി. കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി പ്രൊഫസർ ഡോ. എ.കെ ജയശ്രീ ഉദ്ഘാടനം ചെയ്തു. ഐ.എം.എ പ്രസിഡന്റ് ഡോ.വി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം ഡോ.സുൽഫിക്കർ അലി, സെക്രട്ടറി ഡോ.രാജ്മോഹൻ, ഡോ.ബാലകൃഷ്ണ പൊതുവാൾ, ഡോ.പി.കെ ഗംഗാധരൻ, ഡോ.എ.കെ.ജയചന്ദ്രൻ, ഡോ.സി.നരേന്ദ്രൻ, ഡോ.നിർമ്മൽ രാജ്, ഡോ.ആശാറാണി പ്രസംഗിച്ചു.