ഭർത്താവ് വഴക്കുണ്ടാക്കിയ കാരണം തെരക്കിയില്ല, ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു

Sunday 09 April 2023 2:09 AM IST

വിഴിഞ്ഞം: ഭർത്താവും അയൽവാസിയും തമ്മിലുണ്ടായ തർക്കത്തിന്റെ കാരണം അന്വേഷിക്കാത്തതിന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. പുന്നക്കുളം സ്വദേശിയും സർക്കാർ ജീവനക്കാരിയുമായ 40കാരിയാണ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. പ്രതിയായ ഇവരുടെ ഭർത്താവ് മണികണ്ഠൻ ഒളിവിലാണ്. കഴിഞ്ഞ 6നാണ് സംഭവം. മണികണ്ഠനും അയൽവാസിയും തമ്മിലുണ്ടായ തർക്കത്തിന്റെ കാരണം ഭാര്യ പോയി ചോദിക്കാതിരുന്നതിനാണ് പ്രതി വെട്ടുകത്തിക്ക് ഭാര്യയുടെ ഇടതു കൈമുട്ടിൽ വെട്ടിപ്പരിക്കേൽപ്പിച്ചത്. യുവതിയുടെ കൈയിൽ 12തുന്നൽ ഇടേണ്ടി വന്നതായി എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു. ഒളിവിലായ പ്രതിക്കായി തെരച്ചിൽ ശക്തമാക്കിയെന്ന് എസ്.ഐ.ജി. വിനോദ് പറഞ്ഞു.