മംഗലത്തുകോണം കാട്ടുനട തൂക്കം ഇന്ന്
Sunday 09 April 2023 2:14 AM IST
ബാലരാമപുരം: മംഗലത്തുകോണം കാട്ടുനടഭദ്രകാളിദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ കാട്ടുനട തൂക്കം ഇന്ന് നടക്കും.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഭക്തരാണ് തൂക്കം ദർശിക്കാൻ ക്ഷേത്രത്തിലെത്തുന്നത്. 254 നേർച്ചത്തൂക്കമുണ്ട്.രാവിലെ 8.30 ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ തങ്കത്തിരുമുടി എഴുന്നള്ളിച്ച് മേലതിൽ ഭഗവതിക്ഷേത്രത്തിൽ നിന്നും ചമഞ്ഞുവരുന്ന തൂക്കക്കാരെ വരവേൽക്കും.രാവിലെ 10ന് തൂക്കമഹോത്സവം ആരംഭിക്കും.ഉച്ചയ്ക്ക് 12 ന് അന്നദാനം,വൈകിട്ട് 5ന് സായാഹ്നഭക്ഷണം,പുലർച്ചെ ഒന്നിന് വില്ലിൻമൂട്ടിൽ ഗുരുസി, 4.30 ന് ആറാട്ട്. ഏപ്രിൽ 14 ന് രാവിലെ 9 ന് തൂക്കവില്ലിറക്കും വൈകുന്നേരം 4.30 ന് പൊങ്കാലയും നടക്കും.