മേഖലാ രൂപീകരണയോഗം
Sunday 09 April 2023 1:22 AM IST
തിരുവനന്തപുരം: കേരള മൃഗസംരക്ഷണ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ (കെ.എ.എച്ച്.ഡി.എം. എസ്.എ) വികാസ് ഭവൻ മേഖലാ രൂപീകരണയോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി.കെ. മധു ഉദ്ഘാടനം ചെയ്തു.കെ.എ.എച്ച്.ഡി.എം.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് എ. ജി. പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ജി.ഷിന്തുലാൽ,ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല,ജില്ലാ ട്രഷറർ ആർ.സരിത, ജില്ലാ കമ്മിറ്റി അംഗം ഇങ്കു.എൻ.എസ്, ജില്ലാ പ്രസിഡന്റ് ജി.സാബു തുടങ്ങിയവർ സംസാരിച്ചു.കെ.എ.എച്ച്.ഡി.എം.എസ്.എ വികാസ് ഭവൻ മേഖലാ ഭാരവാഹികളായി ബിജുരാജ്.എം.എം (പ്രസിഡന്റ്),രാജീവ്.കെ.എസ് (സെക്രട്ടറി), ജിജു.എം (വൈസ് പ്രസിഡന്റ്),ബിജു.എം.എസ് (ജോയിന്റ് സെക്രട്ടറി),നിഷാചന്ദ്രൻ.ആർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.