24 കുപ്പി വിദേശമദ്യവുമായി പിടിയിൽ
Sunday 09 April 2023 12:37 AM IST
ഇരിങ്ങാലക്കുട: ദുഃഖ വെള്ളി ദിവസം വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 24 കുപ്പി വിദേശമദ്യവുമായി ഒരാളെ ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ.ബി. പ്രസാദും സംഘവും പിടികൂടി. പാലിയേക്കര സ്വദേശി രാജനെ (62) യാണ് പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ സി.ബി. ജോഷി, എം.പി. ജീവേഷ്, ടി.ആർ. വിപിൻ, കെ.എസ്. ശ്യാമലത, മുഹമ്മദ് ഷാൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.