പറവൂരിൽ അടിപ്പാതയ്ക്കായി പ്രതിഷേധ ജ്വാല 11ന്
Sunday 09 April 2023 1:05 AM IST
അമ്പലപ്പുഴ : പറവൂരിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യവുമായി ജനകീയ സമിതി പ്രതിഷേധം ശക്തമാക്കും. ഈ ആവശ്യമുന്നയിച്ച് 11ന് വൈകിട്ട് 6ന് പറവൂരിൽ നടക്കുന്ന പ്രതിഷേധ ജ്വാല എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ജനകീയ സമിതി ചെയർപേഴ്‌സൺ പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, ജനറൽ കൺവീനർ വി.കെ. വിശ്വനാഥൻ, വൈസ് ചെയർമാൻ എൻ.പി വിദ്യാനന്ദൻ, കൺവീനർ പ്രദീപ് എന്നിവർ പറഞ്ഞു. പഞ്ചായത്ത് പ്രദേശത്തിന്റെ മദ്ധ്യഭാഗത്തു കൂടി കടന്നു പോകുന്ന ദേശീയപാതയുടെ നവീകരണ ജോലികൾ ആരംഭിക്കുന്നതോടെ, പഞ്ചായത്ത് രണ്ടു ഭാഗങ്ങളായി വേർതിരിക്കപ്പെടുമെന്ന് ഭാരവാഹികൾ പറഞ്ഞു.