റംസാൻ റിലീഫ് കിറ്റ് വിതരണം
Sunday 09 April 2023 12:06 AM IST
അമ്പലപ്പുഴ : 101കുടുംബങ്ങൾക്ക് റംസാൻ റിലീഫ് കിറ്റ് വിതരണം ചെയ്ത് ഒരു കൂട്ടം യുവാക്കൾ. എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് പുന്നപ്ര പറവൂർ യൂണിറ്റിൻ്റെ നേതൃത്വത്തിലായിരുന്നു കിറ്റ് വിതരണം. ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദുള്ള തങ്ങൾ ദാരിമി അൽ ഹൈദ്രൂസി നിർവഹിച്ചു. എസ്.വൈ.എസ് പുന്നപ്ര പറവൂർ യൂണിറ്റ് പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം അദ്ധ്യക്ഷനായി. മദ്രസ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കമാൽ എം.മാക്കിയിൽ റംസാൻ കിറ്റ് വിതരണവും ദക്ഷിണ മേഖലാ ജമാ അത്ത് അസോസിയേഷൻ പ്രസിഡന്റ് സി.എ.സലിം ചക്കിട്ടപ്പറമ്പ് ചികിത്സാ സഹായ വിതരണവും നിർവഹിച്ചു.