ലോക ഓട്ടിസം ദിനാചരണം
Sunday 09 April 2023 12:08 AM IST
ആലപ്പുഴ : ഓട്ടിസം ബാധിതർക്കും കുടുംബാംഗങ്ങൾക്കും പ്രത്യാശയുടെ ദിനങ്ങളാണ് ഇനി വരുന്നതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ചീഫ് കൺസൾട്ടന്റും ജനറൽ ആശുപത്രി സൂപ്രണ്ടുമായ ഡോ.കെ.വേണുഗോപാൽ അഭിപ്രായപ്പെട്ടു. ലോക ഓട്ടിസം ദിനാചരണം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എം.ഒ ഡോ.ഷാലിമ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഓട്ടിസം സെന്ററിലെ ശിശുരോഗ വിദഗ്ദ്ധ ഡോ. രമാദേവി, ഓട്ടിസം സെന്റർ മാനേജർ മഞ്ജുലക്ഷ്മി, ഷിജി തുടങ്ങിയവർ സംസാരിച്ചു.