എ.ഡി.എസ് വാർഷികം

Monday 10 April 2023 12:09 AM IST

തുറവൂർ : തുറവൂർ ഗ്രാമപഞ്ചായത്ത് 2-ാം വാർഡ് കുടുംബശ്രീ എ.ഡി.എസ് വാർഷികം നാളെ രാവിലെ 9ന് മനക്കോടം ഗവ.എൽ.പി സ്കൂളിൽ നടക്കും. പഞ്ചായത്ത് പ്രസിഡൻറ് മോളി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.ജി.സരുൺ അദ്ധ്യക്ഷനാകും. ജിജി മാരിയോ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം സജിമോൾ ഫ്രാൻസിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഒ.ജോർജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷൈലജ ഉദയപ്പൻ, അനിത സോമൻ, വാർഡംഗങ്ങളായ വിമല ജോൺസൺ, എ.ദിനേശൻ, കെ.ആർ.രെൻഷു, ജി.സുദർശനൻ, എ.ഡി.എസ് ചെയർപേഴ്സൺ ദീപ ഉദയപ്പൻ തുടങ്ങിയവർ പങ്കെടുക്കും.