പ്രവാസികളുടെ ഇഫ്താർ സംഗമം
Sunday 09 April 2023 12:14 AM IST
ആലപ്പുഴ : ഈസ്റ്റ് വെനീസ് അസോസിയേഷൻ റിയാദിന്റെ ആലപ്പുഴ യൂണിറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സാജിദ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഷക്കീല വഹാബ് സ്വാഗതം പറഞ്ഞു. ഭാരവാഹികളായ ഉദയഭാനു, പി.എ.കുഞ്ഞുമോൻ, വഹാബ്, ടാഗോർ എന്നിവർ സംസാരിച്ചു സെക്രട്ടറി ഷിഹാബ് പോളക്കുളം നന്ദി പറഞ്ഞു. 12 വർഷം മുമ്പ് റിയാദിൽ രൂപീകരിച്ച ഈസ്റ്റ് വെനീസ് അസോസിയേഷന്റെ പ്രവർത്തകർ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയപ്പോഴാണ് ആലപ്പുഴ യൂണിറ്റ് രൂപീകരിച്ചത്.