പൂർണനഗ്നയായി ബാൽക്കണിയിൽ വൈൻഗ്ലാസുമായി ഹാലി ബെറി,​ ചിത്രങ്ങൾ പങ്കുവച്ച് താരം, വൈറൽ

Monday 10 April 2023 8:01 PM IST

സൂപ്പർ ഹീറോ ചിത്രം കാറ്റ്‌വുമൺ,​ ജെയിംസ് ബോണ്ട് ചിത്രം ഡൈ അനദർ ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഹോളിവുഡ് നടിയാണ് ഹാലി ബെറി. 2002ൽ മികച്ച നടിക്കുള്ള ഓസ്കാർ അവാർഡും ഹാലി ബെറി നേടിയിരുന്നു,​ താരം പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

പൂർണനഗ്നയായി ബാൽക്കണിയിൽ നിന്ന് വൈൻകുടിക്കുന്ന ചിത്രമാണ് ഹാലി ബെറി ട്വിറ്ററിൽ പങ്കുവച്ചത്. ഞാൻ ഇഷ്ടമുള്ളത് ചെയ്യും എന്ന അടിക്കുറിപ്പോടെയാണ് 56കാരിയായ താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് മികച്ച സ്വീകരണമാണ് ആരാധകരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ലഭിക്കുന്നത്. ഹോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധിപേർ താരത്തെ പ്രശംസിച്ച് രംഗത്തെത്തി.

ഇതിന് മുൻപും ഹാലി തന്റെ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത മൂൺഫാൾ ആയിരുന്നു ഹാലിയുടെ ഏറ്റവും പുതിയ ചിത്രം. ദി മദർഷിപ്പാണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഇതിന്റെ പോസ്റ്ര് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.