കുഞ്ഞിന്റെ പേര് സിയൽ, 8 വയസ് തുറന്നുപറഞ്ഞ് ഷൈൻ

Thursday 13 April 2023 2:16 AM IST

വിവാഹജീവിതത്തെക്കുറിച്ച് ഇതാദ്യമായി തുറന്നുപറഞ്ഞ് ഷൈൻ ടോം ചാക്കോ. കുഞ്ഞ് സന്തോഷമായി ഇരിക്കുന്നു. എട്ടുവയസ്. സിയൽ എന്നാണ് പേര്. അവർ ഈ ഭൂഖണ്ഡത്തിലേയില്ല. അല്ലെങ്കിലും സെപ്പറേറ്റഡ് ആയി കഴിഞ്ഞാൽ കുട്ടികൾ ഏതെങ്കിലും ഒരു സൈഡിൽ നിന്നു വളരുന്നതാണ് നല്ലത്. അല്ലെങ്കിൽ പത്തുദിവസം അവിടെ നിന്നിട്ട് ഇവിടത്തെ കുറ്റവും ഇവിടെ നിന്ന് അവിടത്തെ കുറ്റവും കേട്ട് വളരേണ്ടിവരും. കുട്ടി ആകെ വിഷമിച്ചു പോവില്ലേ. ഒരു കുറ്റം മാത്രം കേട്ട് വളർന്നാൽ പിന്നെയും നല്ലത്. കുറ്റം പറയും എന്നല്ല, പക്ഷേ നമ്മൾ ആരുടെയും കുറ്റം പറയില്ലല്ലോ. എനിക്ക് വിഷമമില്ല ഒരു കാര്യത്തിലും. എല്ലാവരും സമാധാനത്തോടെ ജീവിക്കുകയല്ലേ, അതിൽ നമ്മൾ സന്തോഷിക്കുകയല്ലേ വേണ്ടത്." ഷൈൻ പറയുന്നു. അടി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് തന്റെ വിവാഹജീവിതത്തെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചും ഷൈൻടോം ചാക്കോ. വെളിപ്പെടുത്തിയത്.

Advertisement
Advertisement