വിഷു- റംസാൻ ജില്ലാ ഫെയർ

Thursday 13 April 2023 12:18 AM IST


ആലപ്പുഴ: സപ്ലൈകോ വിഷു- റംസാൻ ജില്ല ഫെയർ ആരംഭിച്ചു. 21 വരെ പവർ ഹൗസ് വാർഡിലുള്ള സപ്ലൈകോ പീപ്പിൾസ് ബസാറിലാണ് ഫെയർ. നഗരസഭ കൗൺസിലർ ഡി.പി.മാത്യു ഫെയർ ഉദ്ഘാടനം ചെയ്തു. സപ്ലൈകോ മാനേജർ കെ.എം.സലിം, ജൂനിയർ മാർക്കറ്റിംഗ് മാനേജർ ബിജു ജെയിംസ് ജേക്കബ്, മാനേജർമാരായ പി.കെ.ജോൺ, പി.എം.ജസ്റ്റിൻ, സൗമ്യ ജെ.നീലാംബരൻ, ധന്യ പൊന്നപ്പൻ, പി.പ്രീത, വി.വി.രമേശ് തുടങ്ങിയവർ പങ്കെടുത്തു. ബിരിയാണി അരി, പായസക്കൂട്ട്, മറ്റ് സാധനങ്ങൾ എന്നിവ 10 മുതൽ 35 ശതമാനം വരെ കിഴിവിൽ മേളയിൽ ലഭിക്കും. ജയ അരി, മട്ട അരി, പഞ്ചസാര, മുളക്, ശബരി എണ്ണ, ചെറുപയർ, ഉഴുന്ന്, പരിപ്പ്, മല്ലി, കടല, വൻപയർ എന്നിവയും വിലക്കുറവിൽ ലഭ്യമാണ്.