അഞ്ജലിയുടെ കിടപ്പറ രംഗങ്ങൾ , ഹോട്ടാണ് ജാൻസി

Friday 14 April 2023 2:32 AM IST

ജാൻസി എന്ന തെലുങ്ക് വെബ് സീരീസിലെ തെന്നിന്ത്യൻ താരം അഞ്ജലിയുടെ കിടപ്പറരംഗങ്ങളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. അതീവ ഗ്ളാമറസായാണ് അഞ്ജലി അഭിനയിച്ചിരിക്കുന്നത്. ജാൻസി എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് അഞ്ജലി അവതരിപ്പിക്കുന്നത്. ത്രില്ലർ ഗണത്തിൽപ്പെട്ട സീരീസ് തിരു ആണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. ഫോട്ടോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഞ്ജലി സിനിമയിലേക്ക് എത്തുന്നത്. അങ്ങാടി തെരു , എങ്കയും എപ്പോതും എന്നീ ചിത്രങ്ങൾ തമിഴകത്ത് ശ്രദ്ധേയമാക്കി.പേരൻപ് എന്ന മമ്മൂട്ടി ചിത്രത്തിൽ അഞ്ജലി മികച്ച പ്രകടനം കാഴ്ചവച്ചു. ജയസൂര്യയുടെ നായികയായി പയ്യൻസ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. റോസാപ്പൂ ആണ് മറ്റൊരു ചിത്രം. ജോജു ജോർജ് ചിത്രം ഇരട്ടയിൽ മാലിനി എന്ന കഥാപാത്രമായി തിളങ്ങി.